മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി

By Trainee Reporter, Malabar News
wood smuggling-controversary
Representational image
Ajwa Travels

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്‌ണനാണ് പകരം ചുമതല. അന്വേഷണ സംഘത്തിലുള്ള 5 ഡിഎഫ്ഒമാരിൽ ഒരാളായിരുന്നു ധനേഷ്. കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡിലേക്ക് തിരികെ പോകാനാണ് ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു ഇദ്ദേഹം.

Read also: മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE