തിരുവനന്തപുരം : സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്സിന് കൂടി എത്തിച്ചതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ് നിലവിൽ സംസ്ഥാനത്ത് എത്തിച്ചത്.
നേരത്തെ കെഎംഎസ്സിഎല് മുഖേന ഓര്‍ഡര്‍ നല്കിയ വാക്സിന് ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തു വരികയാണ്. കൂടാതെ കേന്ദ്രം അനുവദിച്ച വാക്സിന് രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് കോവിഡ് വാക്സിനാണ് ഇതുവരെ ലഭ്യമായത്.
ആകെ ലഭിച്ച വാക്സിനിൽ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്സിനും, 1,37,580 ഡോസ് കൊവാക്സിനും ഉള്‍പ്പടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും, 9,44,650 ഡോസ് കൊവാക്സിനും ഉള്‍പ്പടെ ആകെ 99,79,330 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read also : വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ