കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ഹാജരാക്കുക. വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിയ്ക്ക് കൈമാറാനായി എത്തിച്ചതാണെന്ന് കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു.
ഫോൺ രേഖ അടക്കമുള്ള തെളിവുകൾ മുൻനിർത്തിയാണ് അർജുന്റെ അറസ്റ്റ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കൂടാതെ മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചിയിൽ എത്തിച്ച് അർജുനൊപ്പം ചോദ്യം ചെയ്യും.
Read also: ജമ്മു-കശ്മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ