ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ

By Syndicated , Malabar News
Twitter withdrew the map
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി അടയാളപ്പെടുത്തിയ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്‌തു. വിഷയത്തിൽ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഭൂപടം ട്വിറ്റര്‍ ഒഴിവാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ട്വിറ്റര്‍ നല്‍കിയിട്ടില്ല.

ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്‌മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങൾ ആയാണ് അടയാളപ്പെടുത്തിയത്. നിലവിൽ, പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉൾപ്പടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ട്വിറ്ററിന്റെ ഈ നടപടി കൂടുതൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കിയേക്കും എന്ന സൂചനയെ തുടർന്നാണ് ഭൂപടം പിൻവലിച്ചത്.

Read also: ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരൻ; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE