കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തങ്ങൾക്കെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള എട്ട് പേരെയാണ് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിജാസ് ഉള്‍പ്പെടെയുള്ള പ്രതികളും ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും.
Read also: ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്