രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
Sufiyan- Ramanattukara gold smuggling case

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടികെ സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങിയെന്നാണ് വിവരം. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചത് സൂഫിയാൻ ആയിരുന്നു.

അപകടത്തിൽപെട്ട വാഹനത്തിന് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന കറുത്ത വാഹനത്തിൽ ഉണ്ടായിരുന്നത് സൂഫിയാൻ ആണെന്നാണ് പ്രതികളുടെ മൊഴി. ഈ വാഹനവും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഒട്ടേറെ സ്വർണക്കടത്ത് കേസുകളിൽ പ്രതിയായ സൂഫിയാനെ നേരത്തെ കോഫെപോസ ചുമത്തി ജയിലിൽ അടച്ചിരുന്നു. പിന്നീട് ഹൈക്കോടതി കോഫെപോസ റദ്ദാക്കിയതോടെ ഇയാൾ പുറത്തിറങ്ങുകയായിരുന്നു.

Read also: കോഴക്കേസ്‌; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE