വിസ്‌മയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ

By News Desk, Malabar News

കൊച്ചി: വിസ്‌മയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകി. സ്‌ത്രീധനപീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാറിന്റെ ഹരജിയിൽ പറയുന്നു.

കേസിലെ അന്വേഷണം നിർത്തിവെക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ കുമാർ ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ തുടരുകയാണ്.

Also Read: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE