ന്യൂഡെൽഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫിസറായി വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റർ. പരാതികൾ grievance-officer-in @twitter.com എന്ന മെയിൽ ഐഡിയിലൂടെ അറിയിക്കാമെന്നും ട്വിറ്റർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട് തയ്യാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്തമാക്കണം. ഈ കാര്യങ്ങളെല്ലാം പരാതി പരിഹാര ഓഫിസറുടെ ചുമതലയായിരിക്കും.
മെയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വെരിഫിക്കേഷൻ, അക്കൗണ്ട് ആക്സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.
Also Read: വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്