ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസറായി വിനയ് പ്രകാശ്

By News Desk, Malabar News
twitter-indiaviloation
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫിസറായി വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റർ. പരാതികൾ grievance-officer-in @twitter.com എന്ന മെയിൽ ഐഡിയിലൂടെ അറിയിക്കാമെന്നും ട്വിറ്റർ വ്യക്‌തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട് തയ്യാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്‌തമാക്കണം. ഈ കാര്യങ്ങളെല്ലാം പരാതി പരിഹാര ഓഫിസറുടെ ചുമതലയായിരിക്കും.

മെയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വെരിഫിക്കേഷൻ, അക്കൗണ്ട് ആക്‌സസ്‌, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.

Also Read: വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE