കാസർഗോഡ്: ബദിയടുക്കയിൽ കോഴിയങ്കം നടത്തിയ 12 പേർ അറസ്റ്റിൽ. വിദ്യാഗിരിക്ക് സമീപം കടാറിലും പീലിത്തടുക്കയിലും ആണ് കോഴിയങ്കം നടന്നത്. കാടാറിൽ നിന്ന് കുംബഡാജെയിലെ ഉദയകുമാർ(28), നവീൻ(33), പെർഡാലയിലെ സന്ദീപ് (27), ദുർഗാപ്രസാദ് (26), ബദിയടുക്കയിലെ നവീൻ(19), ബെളിഞ്ചയിലെ കൊഗ്ഗു (41), പീലിത്തടുക്കയിൽ പെർഡാലയിലെ ജഗദീഷ് ഷെട്ടി(52), വിദ്യാഗിരിയിലെ മനോഹര(26), ബജകുഡ്ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ജുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക എസ്ഐ കെപി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ആറ് കോഴികളെയും 3630 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്