കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന് കോടതി 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഹരജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
Most Read: പെട്ടിമുടിയിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചില്ല