തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്. ആശുപത്രി ഡ്യൂട്ടി ചെയ്ത രണ്ട് ബാച്ചിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്. കോവിഡ് സ്ഥിരീകരിച്ച ബാച്ചുകളിലെ മുഴുവൻ വിദ്യാർഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ഹോസ്റ്റൽ അടക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
കൂടാതെ മെഡിക്കൽ കോളേജ് ക്യാംപസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേർക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.
Read also: സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്യു