തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്

By Syndicated , Malabar News
Thrissur-medical-college
Ajwa Travels

തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്. ആശുപത്രി ഡ്യൂട്ടി ചെയ്‌ത രണ്ട് ബാച്ചിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്. കോവിഡ് സ്‌ഥിരീകരിച്ച ബാച്ചുകളിലെ മുഴുവൻ വിദ്യാർഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ഹോസ്‌റ്റൽ അടക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

കൂടാതെ മെഡിക്കൽ കോളേജ് ക്യാംപസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേ‍ർക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്‌ഥിരീകരിച്ചതും.

Read also: സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്‌യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE