ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്

By Staff Reporter, Malabar News
mary kom

ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 32നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.

ആറ് വട്ടം ലോകചാമ്പ്യനും, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവുമായ മേരികോമിന്റെ മറ്റൊരു ഒളിമ്പിക്‌സ് മോഹം കൂടിയാണ് ഇന്ന് ടോക്യോയിലെ ഇടിക്കൂട്ടിൽ പൊലിഞ്ഞത്. അമ്മയായ ശേഷം റിങ്ങിലെത്തി നേട്ടങ്ങൾ കൊയ്‌ത് ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് പ്രചോദനം നൽകിയ കായിക താരം കൂടിയായിരുന്നു മേരികോം.

Read Also: സഞ്‌ജയ്‌ ദത്തിന് പിറന്നാൾ ആശംസകൾ; പോസ്‌റ്റർ പുറത്തുവിട്ട് കെജിഎഫ് ടീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE