തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,99,456 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,676 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 15,626 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 148 പേർക്കുമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 11.87%വും ചികിൽസയിലുള്ളത് 1,73,221 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 789
കണ്ണൂർ: 1180
വയനാട്: 787
കോഴിക്കോട്: 2416
മലപ്പുറം: 4276
പാലക്കാട്: 2223
തൃശ്ശൂർ: 2908
എറണാകുളം: 2702
ആലപ്പുഴ: 1261
കോട്ടയം: 1241
ഇടുക്കി: 340
പത്തനംതിട്ട: 584
കൊല്ലം: 1836
തിരുവനന്തപുരം: 1133
സമ്പര്‍ക്ക രോഗികള്‍ 22,530 ഇന്നുണ്ട്. ഉറവിടം അറിയാത്ത 927 രോഗബാധിതരും, 1,73,221 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 114 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.16 ശതമാനമാണ്.ഇന്നത്തെ 23,676 രോഗബാധിതരില്‍ 105 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 20,530 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 774 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1087 പേര്‍ക്കും, കോഴിക്കോട് 2397, മലപ്പുറം 4219, വയനാട് ജില്ലയില്‍ നിന്നുള്ള 767 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1572 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2886 പേര്‍ക്കും, എറണാകുളം 2651, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 1250 പേര്‍ക്കും, ഇടുക്കി 333, കോട്ടയം 1160, കൊല്ലം ജില്ലയില്‍ നിന്നുള്ള 1828 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 555, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1051 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Related News: കോവിഡ് ഇന്ത്യ; രോഗമുക്തി 38887, രോഗബാധിതർ 30,549, മരണം 422
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 15,626, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683. ഇനി ചികിൽസയിലുള്ളത് 1,73,221 ഇതുവരെ ആകെ 32,58,310 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
Most Read: പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം; എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയിൽ
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 17,103 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 148 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 114 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
ടി.പി.ആര്. 5ന് താഴെയുള്ള 62, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 28,858 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: അല്ലു അര്‍ജുന്റെ ‘പുഷ്പ’; ആദ്യഭാഗം ഡിസംബറില്‍; റിലീസ് പ്രഖ്യാപിച്ചു