തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹരജിയില്‍ ഈ മാസം 31ന് കോടതി വാദം കേള്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യം വിജയിക്കണം എന്ന ആഗ്രഹവും ആവശ്യവും ഉള്ളതുകൊണ്ടാണ് ഈ കേസില്‍ കക്ഷി ചേരാന്‍ താന്‍ അപേക്ഷ നല്‍കിയത്. തന്നെ കക്ഷി ചേര്‍ക്കരുത് എന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ നിയമപ്രകാരം ഒരു കേസില്‍ കക്ഷി ചേര്‍ക്കുവാന്‍ കഴിയും എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരും പ്രോസിക്യൂഷനും എത്ര ശ്രമിച്ചാലും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Most Read: ഏകീകൃത സിവിൽ കോഡ്; സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം