തിരുവനന്തപുരം: പിഎസ്സി ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്ടോബർ 23ന് നിശ്ചയിച്ച ലോവർ ഡിവിഷൻ ക്ളർക് പരീക്ഷയും, ഒക്ടോബർ 30ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷകളാണ് പിഎസ്സി മാറ്റിവച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവച്ചതെന്നും പരീക്ഷകൾ നവംബർ 20, 27 തീയതികളിൽ നടക്കുമെന്നും പിഎസ്സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണം; ഇഡി