പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു

By Desk Reporter, Malabar News
arrest
Representational Image

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ മുഹറം ചടങ്ങിനിടെ പാക്കിസ്‌ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. അതേസമയം ഇവരുടെ പേരു വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. 16 പേര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചു.

Read also: നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE