മലപ്പുറം: മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡിൽ സ്‌പെഷൽ എഡ്യൂക്കേഷൻ, എംഎസ്‌ഡബ്ള്യുയു, ബിഎസ്‌ഡബ്ള്യുയു വിഷയങ്ങളിൽ പഠനം നടത്തുന്നതും പഠനം പൂർത്തിയാക്കിയതുമായ വിദ്യാർഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രമുഖ സ്‌പെഷൽ സ്‌കൂളുകളിലും തെറാപ്പി സെന്ററുകളിലും പരിശീലനം നൽകും. ഭിന്നശേഷി മേഖലയിൽ വിവിധ സർക്കാർ സ്‌ഥാപനങ്ങളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചു ഏബ്ൾ വേൾഡ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും നൂതനമായ പദ്ധതികളെക്കുറിച്ചു അടുത്തറിയാനും അവസരം ഉണ്ടാകും.
താൽപര്യമുള്ളവർ Ableworld@madin.edu.in എന്ന ഇ–മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 97453 80777/ 9645 777380 എന്ന നമ്പറിൽ ബന്ധപ്പെടുക.
Most Read: വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ





































