വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനാന്തര വാഹന രജിസ്‌ട്രേഷൻ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത്​ സീരിസ്​ അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇതുവഴി സംസ്‌ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ രജിസ്‌ട്രേഷൻ ഒഴിവാക്കാം.

രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാനത്തിന് പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും. താൽപര്യമുള്ളവർ ​ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതിയാകും. ഇടക്കിടെ ജോലി​ സ്​ഥലത്തുനിന്ന്​ ട്രാൻസ്​ഫറാകാൻ സാധ്യതയുള്ള വ്യക്‌തികൾക്ക് ഭാരത് സീരീസ് പ്രയോജനകരമായിരിക്കും.

മറ്റ് സംസ്‌ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഭാരത്​ സീരീസിന്റെ പ്രാരംഭ പദ്ധതി വിജ്‌ഞാപനം ചെയ്‌തത്‌. ഭാരത് സീരീസിൽ രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ പുതിയൊരു സംസ്‌ഥാനത്തേക്ക് മാറ്റുമ്പോൾ വീണ്ടും രജിസ്‌ട്രേഷൻ ​ആവശ്യമില്ല.

Also Read: ‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE