ഭിന്നശേഷിക്കാര്‍ക്ക് ഫെലോഷിപ്പുമായി ‘ഏബ്ള്‍ വേള്‍ഡ്’; ഓണ്‍ലൈന്‍ സെമിനാര്‍ നാളെ, ജൂലൈ 15ന്

By Desk Reporter, Malabar News
'Able World' with Fellowship for Disabled; the seminar July 15th
പ്രതിനിധികളായ മുഹമ്മദ് അസ്‌റത്ത്, അബ്‌ദുല്ലത്തീഫ് പൂവ്വത്തിക്കല്‍, മുഹമ്മദ് ഷാഫി ഫാളിലി എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നു
Ajwa Travels

മലപ്പുറം: ഐക്യ രാഷ്‌ട്ര സഭക്ക് കീഴിലുള്ള വിവിധ സംഘടനകള്‍ എല്ലാ വര്‍ഷവും ജൂലൈ 15ന് നടത്തിവരുന്ന ലോക യുവജന നൈപുണ്യ ദിനാചരണം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വ്യത്യസ്‌തമായി നടത്തുന്നു. ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ വര്‍ഷം ഏബ്ള്‍ വേള്‍ഡ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌; പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഏബ്ള്‍ വേള്‍ഡ് ഫെലോഷിപ് നല്‍കും. പിഎസ്‌സി അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലനം, മൽസര പരീക്ഷകള്‍ക്കുള്ള പരിശീലനം, തൊഴില്‍ നേടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, നേതൃ പരിശീലനം, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം എന്നിവയാണ് ഫെലോഷിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ സെമിനാര്‍ നാളെ (ജൂലൈ 15) മൂന്ന് മണിക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഡയറക്‌ടർ ഡോക്‌ടർ എന്‍ബി സുരേഷ് കുമാര്‍ ഉൽഘാടനം ചെയ്യും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കാഴ്‌ച, കേള്‍വി, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനമാര്‍ഗങ്ങളും സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലയിലെ തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ ഭിന്നശേഷിമേഖലയിലെ പ്രമുഖര്‍ ക്ളാസുകൾ നയിക്കും.

പ്രസിദ്ധ എഴുത്തുകാരനും സന്നദ്ധ പ്രവര്‍ത്തകനുമായ റഷീദ് മമ്പാട് സര്‍ക്കാര്‍ ജോലിയിലുള്ള തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെക്കും. മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അസ്‌റത്ത്, അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, ലൈഫ്ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്‌ടർമാരായ മുര്‍ഷിദ് കുട്ടീരി, ഫായിസ് പരേക്കാട്ട് എന്നിവര്‍ പങ്കെടുക്കും. ഏബ്ള്‍ വേള്‍ഡ് ഫെലോഷിപ്പ് പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ എല്ലാ സന്നദ്ധ സംഘടനകളും വ്യക്‌തികളും മുന്നോട്ട് വരണമെന്ന് സംഘാടകര്‍ അറിയിച്ചു.

Most Read: ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE