ഓവൽ: ഇംഗ്ളണ്ടിന് എതിരായ നാലാം ടെസ്റ്റ് പോരാട്ടത്തിന് ഇന്ത്യൻ ടീം വ്യാഴാഴ്ച ഇറങ്ങും. ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക. ഇരുടീമുകളും ഓരോ കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് പരമ്പരയിൽ ഉള്ളത്.
ആദ്യ ടെസ്റ്റ് സമനിലയിൽ ആയെങ്കിലും രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ വിജയം നേടിയിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളീഷ് ബൗളർമാർക്ക് മുൻപിൽ ഇന്ത്യ കീഴടങ്ങിയതോടെ വിജയം ഇംഗ്ളണ്ടിന് ലഭിച്ചു.
ഇനി രണ്ട് ടെസ്റ്റുകളാണ് അവശേഷിക്കുന്നത്. നാലാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതെ നോക്കാം. ഇംഗ്ളണ്ട് ആവട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നിലയിൽ മുന്നിലെത്താനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, നാലാം ടെസ്റ്റിൽ ഇംഗ്ളണ്ട് നിരയിൽ ജെയിംസ് ആൻഡേഴ്സൺ കളിച്ചേക്കില്ല. ഇന്ത്യൻ നിരയിലാവട്ടെ ഇഷാന്ത് ശർമക്കും സ്ഥാനം നഷ്ടമാവും. രവിചന്ദ്രൻ അശ്വിൻ ടീമിൽ തിരിച്ചെത്തിയേക്കും എന്നാണ് സൂചന.
Read Also: പൗരത്വ ഭേദഗതി സമരം; സംസ്ഥാനത്ത് 835 കേസുകളിൽ പിൻവലിച്ചത് രണ്ടെണ്ണം മാത്രം