പൗരത്വ ഭേദഗതി സമരം; സംസ്‌ഥാനത്ത്​ 835 കേസുകളിൽ പിൻവലിച്ചത്​ രണ്ടെണ്ണം മാത്രം

By News Desk, Malabar News
MalabarNews_anti CAA protest
Representation Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൗരത്വ നിയമത്തിന്റെ പേരില്‍ നടന്ന സമരങ്ങള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. ആകെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത് 835 കേസുകളാണ്.

നിയമസഭയില്‍ കുറുക്കോളി മൊയ്‌തീന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സഭ മറുപടി ഇപ്പോഴാണ് ലഭ്യമായത്. പൗരത്വ നിയമത്തിനെതിരെ നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടന്ന വിവിധ സംഭവങ്ങളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവും ഇറക്കിയിരുന്നു.

National News: അസം വെള്ളപ്പൊക്കം; 3.63 ലക്ഷം പേർ ദുരിതത്തിൽ, മരണസംഖ്യ 2

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE