ഇടുക്കി: ജില്ലയിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. അയൽവാസി മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.
ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടിൽ മകനൊപ്പമായിരുന്നു സിന്ധുവിന്റെ താമസം. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം