ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം

By Staff Reporter, Malabar News
Thrikkakkara_ municipality
Ajwa Travels

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്‌സൺ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ചു പ്രതിഷേധിച്ചു.

അതേസമയം ചെയർപേഴ്‌സണ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ നഗരസഭയിൽ പോലീസ് സുരക്ഷ ശക്‌തമാക്കി. പ്രതിഷേധങ്ങൾ കൂടിയതോടെ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇന്നും നഗരസഭയിൽ എത്തിയില്ല. എങ്കിലും നഗരസഭാ കാര്യാലയത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്‌തമായിരുന്നു.

നഗരസഭ അധ്യക്ഷക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിനു പിന്നാലെയാണ് പോലീസ് പ്രദേശത്ത് കർശന സുരക്ഷാ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ വിജിലൻസ് ഡയറക്‌ടറുടെ അനുമതി ലഭിച്ചാൽ ഉടൻ തുടർ നടപടിയിലേക്ക് കടക്കാനാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read Also: നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE