റിയാദ്: സൗദിയില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ് രോഗമുക്തി. ഇതോടെ രോഗമുക്തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു. ഇന്ന് 403 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗിബാധ റിപ്പോര്‍ട്ട് ചെയ്തത്. 43 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗബാധ. അതേസമയം 28 കോവിഡ് മരണവും ഇവിടെ രേഖപ്പെടുത്തി.
രാജ്യത്ത് സെപ്തംബര്‍ 27 വരെ ആകെ 63,48,385 സ്രവ സാമ്പിളുകളുടെ പി.സി.ആര് ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കൂടാതെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം 34,300 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തു.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് നിലവില്‍ രോഗത്തിന്റെ പിടിയിലുള്ളത്. ജിദ്ദ- 43, ഹഫൂഫ്- 32, മദീന- 32, റിയാദ്- 29, ദമ്മാം- 21 തുടങ്ങി 70 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രാജ്യത്ത് 11,505 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1032 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 333,193 ആയി.
Read Also: കർഷകരെ അടിമകളാക്കാൻ ഗൂഢാലോചന; രൺദീപ് സിംഗ് സുർജേവാല