സൗദിയില്‍ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ് രോഗമുക്‌തി. ഇതോടെ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു. ഇന്ന് 403 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗിബാധ റിപ്പോര്‍ട്ട് ചെയ്‍തത്. 43 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗബാധ. അതേസമയം 28 കോവിഡ് മരണവും ഇവിടെ രേഖപ്പെടുത്തി.

രാജ്യത്ത് സെപ്തംബര്‍ 27 വരെ ആകെ 63,48,385 സ്രവ സാമ്പിളുകളുടെ പി.സി.ആര്‍ ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കൂടാതെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം 34,300 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്‌തു.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് നിലവില്‍ രോഗത്തിന്റെ പിടിയിലുള്ളത്. ജിദ്ദ- 43, ഹഫൂഫ്- 32, മദീന- 32, റിയാദ്- 29, ദമ്മാം- 21 തുടങ്ങി 70 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.

നിലവില്‍ രാജ്യത്ത് 11,505 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1032 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 333,193 ആയി.

Read Also: കർഷകരെ അടിമകളാക്കാൻ ​ഗൂഢാലോചന; രൺദീപ് സിം​ഗ് സുർജേവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE