കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി എത്തിയപ്പോഴാണ് ഇരുവരും പോലീസ് പിടിയിലായത്.
ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, സിഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ബന്തിയോട് ബൈതലയിൽ വച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് നൽകാൻ വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കഞ്ചാവ് കടത്ത് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ കലന്തർ ഷാഫിയും, കർണാടകയിൽ നിരവധി കവർച്ച കേസുകളിൽ ഉൾപ്പടെ സന്ദേശ് ഭട്ടും പ്രതികളാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Read also: സാഹചര്യം അനുകൂലം; തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ