മാവോയിസ്‌റ്റ് വ്യാജേന പണം തട്ടാൻ ശ്രമം; മലപ്പുറം സ്വദേശി അറസ്‌റ്റിൽ

By Trainee Reporter, Malabar News
Retd SI Arrest
Ajwa Travels

കോഴിക്കോട്: മാവോയിസ്‌റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്‌റ്റിലായത്‌. വിവിധ സിം കാർഡുകളിൽ നിന്നായി ഇയാൾ പലരെയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.

വിവിധ ജില്ലകളിൽ നിന്നായി എടുത്ത പന്ത്രണ്ടോളം സിം കാർഡുകളാണ് ഇയാൾക്ക് ഉള്ളത്. ആധാർ ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് സിം കാർഡുകൾ സംഘടിപ്പിച്ചത്. ഈ സിം കാർഡുകൾ ഉപയോഗിച്ച് പലരെയും വിളിച്ച് മാവോയിസ്‌റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതി പിടിയിലായത്.

കോഴിക്കോട് ജില്ലാ സിറ്റി ബ്രാഞ്ച് അസി. കമ്മീഷണർ ടിപി ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്‌ടർ കെജെ ബേബി, അബ്‌ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ വി സൂരജ് കുമാർ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Read Also: ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE