സൂപ്പർ താരം അജിത്ത് നായകനാകുന്ന ‘വലിമൈ‘ ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
Happy to announce that #Valimai will hit the screens on Pongal 2022.#ValimaiFromPongal#ValimaiPongal #Valimai#Ajithkumar #HVinoth @BayViewProjOffl @ZeeStudios_ @punitgoenka @SureshChandraa #NiravShah @thisisysr @humasqureshi @ActorKartikeya @RajAyyappamv @bani_j @iYogiBabu
— Boney Kapoor (@BoneyKapoor) September 22, 2021
അജിത്ത് പോലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഒടിടിയിലൂടെയല്ല തിയേറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുകയെന്ന് വലിമൈയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള സാഹസിക ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നാണ് സൂചന.
തീരൻ, നേർക്കൊണ്ട പാർവൈ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനോദ് ഒരുക്കുന്ന സിനിമയാണിത്. യാമി ഗൗതം, ഇല്യായാന ഡിക്രൂസ്, കാർത്തികേയ, അച്യുത് കുമാർ, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Read Also: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും