ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും

By Staff Reporter, Malabar News
bairstow-johnny
Ajwa Travels

ദുബായ്: ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഡെൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡെൽഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്‌ഥാനത്ത് ഋഷഭ് പന്ത് തന്നെ തുടരും. ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് മൽസരം.

പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം പിടിക്കുകയാണ് ഡെൽഹിയുടെ ലക്ഷ്യം. ഏഴ് കളിയിൽ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് ഇതുവരെ നേടാനായത്. പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനത്താണ് ഇപ്പോൾ ഹൈദരാബാദ്. തുടർച്ചയായ തോൽവികളെ തുടർന്ന് ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻ സ്‌ഥാനം നഷ്‌ടമായിരുന്നു. കെയ്ൻ വില്യംസനാണ് നിലവിലെ ക്യാപ്റ്റൻ.

ഇന്ന് ജയിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ മറികടന്ന് ഡെൽഹിക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മൽസരങ്ങളിലാണ്. 11 മൽസരങ്ങളിൽ ഹൈദരാബാദ് ജയിച്ചു. എട്ട് മൽസരങ്ങളിൽ ഡെൽഹിയും. കണക്കുകളിൽ നേരിയ മുൻതൂക്കം ഹൈദരാബാദിനുണ്ട്. എന്നാൽ നിലവിലെ ഫോം അനുസരിച്ച് ഡെൽഹിക്കാണ് മേൽക്കൈ.

Read Also: ‘നൈറ്റ് ഡ്രൈവു’മായി വൈശാഖ്; മുഖ്യവേഷങ്ങളിൽ ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നബെൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE