‘നൈറ്റ് ഡ്രൈവു’മായി വൈശാഖ്; മുഖ്യവേഷങ്ങളിൽ ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നബെൻ

By Staff Reporter, Malabar News
vysakh-night drive
Ajwa Travels

തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ വൈശാഖ്. ‘നൈറ്റ് ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും റോഷൻ മാത്യവും അന്നബെന്നുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘മല്ലു സിംഗി’ന് ശേഷം ആൻ മെഗാ മീഡിയ നിർമിക്കുന്ന വൈശാഖ് ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു ‘നൈറ്റ് ഡ്രൈവിന്റേ’തെന്ന് വൈശാഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്‌തമാക്കുന്നു. തന്നെ വിശ്വസിച്ച തിരക്കഥാകൃത്തിനും അഭിനേതാക്കള്‍ക്കും സംവിധായകൻ നന്ദിയും അറിയിക്കുന്നുണ്ട്.

Most Read: അറിയാം പനികൂര്‍ക്ക ഇലയുടെ ഔഷധ ഗുണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE