അറിയാം പനികൂര്‍ക്ക ഇലയുടെ ഔഷധ ഗുണങ്ങൾ

By Staff Reporter, Malabar News
panikoorkka-health news
Ajwa Travels

നമ്മുടെ വീട്ടുമുറ്റങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന സസ്യമായിരുന്നു പനികൂര്‍ക്ക. ഔഷധ ഗുണങ്ങളുടെ കലവറയായ ഈ സസ്യം കുട്ടികൾക്ക് എല്ലാ രോഗത്തിനുമുള്ള ഒരു ഒറ്റമൂലിയായിരുന്നു. ഇതിന്റെ ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്.

പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്‌ക്കും നീർക്കെട്ടിനും വയറുവേദനയ്‌ക്കും ഗ്രഹണി രോഗത്തിനും പ്രതിവിധിയായിരുന്നു പനികൂർക്ക. ദഹനശക്‌തിക്കും ഇവ ഉപയോഗിച്ചിരുന്നു.

മലയാളികൾ കഞ്ഞികൂർക്ക എന്നും വിളിക്കുന്ന ഇതിന് സംസ്‌കൃതത്തിൽ പാഷാണമേദം, പർണയവനി, പാഷാണഭേദി എന്നിങ്ങനെയും ഹിന്ദി, ബംഗാളി ഭാഷകളിൽ പഥർചൂർ എന്നും തമിഴിൽ കർപ്പൂരവല്ലിയെന്നും പറഞ്ഞുവരുന്നു. ഇന്ത്യൻ റോക്ക് ഫോയിലെന്ന് ആംഗലേയത്തിൽ പറയുന്ന ഇത് അഡ്ജെറാൻ എന്നും അറിയപ്പെടുന്നുണ്ട്.

പനികൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ ഏറെയാണ്

പനികൂര്‍ക്കില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുത്താല്‍ ഇടക്കിടയ്‌ക്ക് ഉണ്ടാകുന്ന ജലദോഷത്തിന് ശമനമാകും. കൂടാതെ കുട്ടികളുടെ പ്രതിരോധശേഷിയും വര്‍ധിക്കും.

കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജലദോഷം, പനി, ചുമ എന്നീ അസുഖങ്ങൾക്ക് പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് 3 നേരം എന്ന കണക്കില്‍ രണ്ടോ മൂന്നോ ദിവസം കൊടുക്കാം.

ആവി പിടിക്കുന്ന വെള്ളത്തില്‍ പനികൂര്‍ക്കയിലയും തുളസിയിലയും ഇടുന്നത് വളരെയേറെ ഗുണം ചെയ്യും.

വരണ്ട ചുമ ഉള്ളവർക്ക് പനികൂര്‍ക്കയില നീരും ആടലോടകത്തിന്റെ നീരും സമം ചേര്‍ത്ത് തേനും ചേര്‍ത്ത് കൊടുക്കുന്നത് ഉത്തമമാണ്.

ഉദരകൃമികളിൽ നിന്ന് രക്ഷനേടാനും ഇത് സഹായിക്കും. പനികൂര്‍ക്കയില അരച്ചത് 6ഗ്രാം മുതല്‍ 10ഗ്രാം വരെ രാത്രി ഒരു തവണ വെള്ളത്തില്‍ കലക്കി കുടിച്ച ശേഷം വയറിളക്കാന്‍ പറ്റിയ തൃഫല ചൂര്‍ണം 12 ടീ സ്‌പൂൺ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കാവുന്നതാണ്.

ആസ്‌ത്‌മ, ശ്വാസംമുട്ട് എന്നിവയുള്ളവര്‍ക്ക് പനികൂര്‍ക്കയില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് സേവിക്കന്നത് നല്ലതാണ്.

ചെറിയ കുട്ടികളെ കുളിപ്പിക്കാന്‍ ഉള്ള വെള്ളത്തില്‍ പനികൂര്‍ക്കയിലയും തുളസിയും ഇട്ട് തിളപ്പിക്കുന്നത് ഗുണം ചെയ്യും.

Most Read: മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE