അജിത്തിന്റെ ‘വലിമൈ’ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും

By Staff Reporter, Malabar News
valimai-1st-look
Ajwa Travels

സൂപ്പർ താരം അജിത്ത് നായകനാകുന്ന ‘വലിമൈ‘ ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

അജിത്ത് പോലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഒടിടിയിലൂടെയല്ല തിയേറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുകയെന്ന് വലിമൈയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള സാഹസിക ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നാണ് സൂചന.

തീരൻ, നേർക്കൊണ്ട പാർവൈ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനോദ് ഒരുക്കുന്ന സിനിമയാണിത്. യാമി ഗൗതം, ഇല്യായാന ഡിക്രൂസ്, കാർത്തികേയ, അച്യുത് കുമാർ, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read Also: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE