‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി

By News Desk, Malabar News
electricity board
Representational image
Ajwa Travels

തിരുവനന്തപുരം: ഉപഭോക്‌താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവുണ്ടായതിനാൽ, ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലടക്കം ഉൽപാദനത്തില്‍ കുറവുണ്ടായി.

ഇതിനാൽ സംസ്‌ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ലഭ്യത കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നുണ്ട്. എന്നാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. അതിനാൽ എല്ലാ ഉപഭോക്‌താക്കളും പീക്ക് സമയത്ത് (വൈകിട്ട് 6.30 മുതൽ രാത്രി 10.30 വരെ) വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

National News: ‘ദളിത് ആയതിനാൽ’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE