ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ടിയാന്ക്വന് കൗണ്ടിയിൽ ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.
17 പേരെയാണ് മണ്ണിടിച്ചിലിൽ കാണാതായത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പത്ത് പേരെ കണ്ടെത്തി. ഇവരില്‍ ഏഴ് പേര് മരിച്ച നിലയിലായിരുന്നു. രണ്ടുപേരെ നിസാര പരിക്കുകളോടെയും ഒരാളെ പരിക്കുകളൊന്നും ഇല്ലാതെയും ഞായറാഴ്ച കണ്ടെത്തിയിരുന്നു.
കാണാതായ ബാക്കി ആളുകളെ തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയച്ചു.
Most Read: മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല