മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല

By Syndicated , Malabar News
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ആവര്‍ത്തിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും എഐസിസി അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ആരെയും ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തണം”- അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം എഐസിസിയിൽ നിന്നും കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവെച്ച തീരുമാനത്തില്‍ ഉറച്ചു നിൽക്കുന്നു എന്നാണ് വിഎം സുധീരൻ പറഞ്ഞത്. ഹൈക്കമാൻഡ് നടപടികള്‍ക്കായി കാത്തിരിക്കുന്നു എന്നും സുധീരൻ കൂട്ടിച്ചേർത്തു. അതേസമയം സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അന്‍വര്‍ പറഞ്ഞു.

Read also: പോലീസ് ഉദ്യോഗസ്‌ഥന്റെ വീട് കയറി അതിക്രമം; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE