ആലപ്പുഴ: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പോലീസിന്റെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
മോൻസനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ബാങ്ക് രേഖകൾ കൈവശം ഉണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാൻ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വിളിച്ചാൽ എവിടെ വരാനും താൻ തയ്യാറാണ്.
തനിക്ക് നല്ലപോലെ അറിയുന്ന ഒരാള്‍ എല്ലാവരേയും പറ്റിക്കുന്നു. താനത് മറച്ചു വെക്കണമായിരുന്നോ, തട്ടിപ്പ് പുറത്തെത്തിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും അവര്‍ ചോദിക്കുന്നു. നിറം പിടിപ്പിച്ച കഥകളാണ് തന്നെപ്പറ്റി മെനയുന്നതെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അനിത വ്യക്തമാക്കി. എല്ലാം നേരായ വഴിയിൽ നടക്കട്ടെ എന്നും അനിത പുല്ലയിൽ പറഞ്ഞു.
National News: ബിജെപിയിൽ ചേർന്നതോടെ അറസ്റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ