ന്യൂ ഡെല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാല്‍ വേഗം പരിഗണിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Related News: ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ പ്രതികളും നല്കിയ ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.