ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ബാരമുള്ളയിലെ ഒരു കടയുടമയെ ആക്രമിക്കാനുള്ള ശ്രമത്തിലായിരുന്നു ഭീകരനെന്നും ഇതിനിടെ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഈ മാസം ആദ്യം രണ്ട് ബീഹാറി സ്വദേശികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഈ ഭീകരന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
‘കൊല്ലപ്പെട്ട തീവ്രവാദി കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ വാൻപോയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾ ഭീകരർക്ക് സഹായം ചെയ്തിട്ടുണ്ട്’, പോലീസ് വ്യക്തമാക്കി.
Killed #terrorist is hybrid type, identified as Javed Ah Wani of #Kulgam district and he has assisted terrorist Gulzar (who was killed on 20th Oct) in #killing of 2 labourers from #Bihar in #Wanpoh. He was on mission to target one shopkeeper in #Baramulla: IGP Kashmir https://t.co/dmYMkeUIQz
— Kashmir Zone Police (@KashmirPolice) October 28, 2021
കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിസ്റ്റൾ, ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തത്.
Most Read: മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം