ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം

By News Bureau, Malabar News
terrorist attack_jammu kashmir
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.

ബാരമുള്ളയിലെ ഒരു കടയുടമയെ ആക്രമിക്കാനുള്ള ശ്രമത്തിലായിരുന്നു ഭീകരനെന്നും ഇതിനിടെ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു എന്നും പോലീസ് വ്യക്‌തമാക്കി. ഈ മാസം ആദ്യം രണ്ട് ബീഹാറി സ്വദേശികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഈ ഭീകരന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

‘കൊല്ലപ്പെട്ട തീവ്രവാദി കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ വാൻപോയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾ ഭീകരർക്ക് സഹായം ചെയ്‌തിട്ടുണ്ട്’, പോലീസ് വ്യക്‌തമാക്കി.

കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിസ്‌റ്റൾ, ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തത്.

Most Read: മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE