ന്യൂഡെൽഹി: അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയ്യാറാക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കഴിഞ്ഞ യോഗത്തിൽ രൂപപെട്ട രൂപരേഖ അനുസരിച്ച് കരട് പ്രമേയം പിബി തയ്യാറാക്കും. അടുത്ത കേന്ദ്രകമ്മറ്റി യോഗമാകും കരട് രേഖക്ക് അംഗീകാരം നൽകുക.
കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് യോഗം. ബിജെപിയെ നേരിടാൻ ശക്തമായ പ്രതിപക്ഷനിര വേണമെന്ന പൊതുധാരണ ഉണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ഇക്കാര്യത്തിൽ ശക്തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോൺഗ്രസ് നയിക്കണമോ എന്നതിലാണ് ഭിന്നത.
Most Read: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും