കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
ആരോപണവിധേയനായ സിഐക്കെതിരെ നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ മോഫിയയുടെ മരണത്തിൽ വനിതാ കമ്മീഷൻ അന്വേഷണം നടത്തി വരികയാണ്. ഇതിന് ശേഷമാകും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
സ്ത്രീവിരുദ്ധ സമീപനം പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലീസ് സംവിധാനത്തെയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാർക്ക് കൊടുക്കണമെന്ന നിർദ്ദേശം കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.
Also Read: ‘വീഴ്ച പറ്റിയിട്ടില്ല’; സിഐയ്ക്ക് അനുകൂലമായി ഡിവൈഎസ്പിയുടെ റിപ്പോർട്