പോലീസ് സ്‌റ്റേഷനുകളിൽ ഭയമില്ലാതെ കയറിച്ചെല്ലാനാകണം; വനിതാ കമ്മീഷൻ

By News Desk, Malabar News
Mofia Parveen_suicide
Ajwa Travels

കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

ആരോപണവിധേയനായ സിഐക്കെതിരെ നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ മോഫിയയുടെ മരണത്തിൽ വനിതാ കമ്മീഷൻ അന്വേഷണം നടത്തി വരികയാണ്. ഇതിന് ശേഷമാകും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

സ്‌ത്രീവിരുദ്ധ സമീപനം പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലീസ് സംവിധാനത്തെയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാർക്ക് കൊടുക്കണമെന്ന നിർദ്ദേശം കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി വ്യക്‌തമാക്കി.

Also Read: ‘വീഴ്‌ച പറ്റിയിട്ടില്ല’; സിഐയ്‌ക്ക്‌ അനുകൂലമായി ഡിവൈഎസ്‌പിയുടെ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE