ഹുൽവേ: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റിൽ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തായ്ലൻഡിന്റെ കുൻലാവുട്ട് വിറ്റിസാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്കോർ: 21-18, 21-7. ലോക ജൂനിയർ ബാഡ്മിന്റൺ താരമായ കുൻലാവുട്ട് തകർപ്പൻ പ്രകടനമാണ് മുൻലോക ഒന്നാം നമ്പറായ ശ്രീകാന്തിനെതിരെ പുറത്തെടുത്തത്.
ശ്രീകാന്തിന് കൂടുതൽ അവസരങ്ങൾ നൽകാതെയാണ് കുൻലാവുട്ട് മൽസരം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ നന്നായി പൊരുതിയെങ്കിലും രണ്ടാം സെറ്റിൽ ശ്രീകാന്ത് നിരാശപ്പെടുത്തി. ആദ്യ മൽസരത്തിൽ ശ്രീകാന്ത് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനെ കീഴടക്കിയിരുന്നു. അതേസമയം, പുരുഷ ഡബിൾസ് മൽസരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് സായ്രാജ് സഖ്യം തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി.
Read Also: ‘നടികര്‍ തിലകം’; ലാല്‍ ജൂനിയർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും