കാട്ടിൽ മേയുകയായിരുന്ന കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം. കാട്ടുപോത്തിനെ രക്ഷപെടാൻ സമ്മതിക്കാതെ അതിന്റെ പുറത്തു കയറിയും ചുറ്റും നിന്നും കടിക്കാൻ ശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. എന്നാൽ ആപത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ മറ്റൊരു കാട്ടുപോത്ത് കുതിച്ചുപാഞ്ഞ് എത്തി.
സിംഹങ്ങളെ ഓടിച്ചു വിടാൻ തുടങ്ങി. ഈ സമയം മറ്റു കാട്ടുപോത്തുകളും കൂട്ടമായി എത്തി സിംഹങ്ങളെ തുരത്തി സുഹൃത്തിനെ രക്ഷിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. “സൗഹൃദം എല്ലായ്പ്പോഴും മധുരമുള്ള ഉത്തരവാദിത്തമാണ്, ഒരിക്കലും അവസരമല്ല.” – എന്ന ഖലീൽ ജിബ്രാന്റെ വാക്കുകളാണ് വീഡിയോക്ക് ഒപ്പം സുശാന്ത നൽകിയിരിക്കുന്നത്.
“Friendship is always a sweet responsibility, never an opportunity.” – Khalil Gibran
VC:In the clip pic.twitter.com/bCyCjngnuX— Susanta Nanda (@susantananda3) December 2, 2021
Most Read: ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില