കർണാടകയിൽ നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ്; 29 പേർക്ക് സ്‌ഥിരീകരിച്ചു

By Team Member, Malabar News
29 Nursing Students Tested Covid Positive In Karnataka
Ajwa Travels

ബെംഗളൂരു: കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. സംസ്‌ഥാനത്തെ ശിവമോഗയിലുള്ള ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്‌തമാക്കി.

പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെബി ശിവകുമാർ അറിയിച്ചു. കൂടാതെ രോഗബാധ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മൂന്നോ അതിലധികമോ കോവിഡ് കേസുകൾ ഉള്ള പ്രദേശത്തെ ഒരു ക്ളസ്‌റ്ററായി തരം തിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അറിയിച്ചു.

കർണാടകയിൽ കഴിഞ്ഞ ദിവസം 397 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത് 4 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കൂടാതെ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സംസ്‌ഥാനത്ത് 2 പേർക്ക് സ്‌ഥിരീകരിച്ചിരുന്നു.

Read also: അതിർത്തികളിൽ വാക്‌സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE