ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്.
ലോഥി റോഡിലും റിപ്പോർട് ചെയ്തത് 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24, 25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ ശൈത്യത്തിന് ശക്തിയേറും.
അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡെൽഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. രാജസ്ഥാനിലെ ചുരുവിൽ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമൃത്സറിൽ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് എത്തി.
Also Read: യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം