ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്

By News Desk, Malabar News
cold wave_north india
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്‌ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്.

ലോഥി റോഡിലും റിപ്പോർട് ചെയ്‌തത്‌ 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24, 25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ ശൈത്യത്തിന് ശക്‌തിയേറും.

അടുത്ത ബുധനാഴ്‌ച വരെ താപനില മോശമായി തുടരും. ഡെൽഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. രാജസ്‌ഥാനിലെ ചുരുവിൽ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമൃത്‌സറിൽ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് എത്തി.

Also Read: യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE