ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്.
ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതുമൂലം അടുത്ത രണ്ട് ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞേക്കും.
അടുത്ത രണ്ട് ദിവസങ്ങളിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ നിരീക്ഷണം.
അതേസമയം അന്തരീക്ഷ മലിനീകരണ തോതും ഡെൽഹിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Most Read: പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും, അന്വേഷണം തുടരുന്നു